കൊച്ചി: കേഡർ തസ്തികകളിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെയേ നിയമിക്കാവൂവെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ (സി.എ.ടി.) ഉത്തരവ്. സിവിൽ സർവീസസ് ബോർഡിന്റെ ശുപാർശയില്ലാതെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നടത്തരുത്. കേഡർ തസ്തികകളിൽ നിലവിൽ തുടരുന്ന ഐ.എ.എസ്. ഇല്ലാത്തവർ സ്ഥാനമൊഴിയണമെന്നും ഉത്തരവിൽ പറയുന്നു.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായ ഡോ. അശോകിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് റദ്ദാക്കി.
ജസ്റ്റിസ് സുനിൽ തോമസ് ജുഡീഷ്യൽ അംഗവും വി. രമാ മാത്യു അഡ്മിനിസ്‌ട്രേറ്റിവ് അംഗവുമായ ബെഞ്ചിന്റെയാണ് ഉത്തരവ്. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവുകൾ ചോദ്യംചെയ്ത് അശോക് നൽകിയ ഹർജി, കേരള ഐ.എ.എസ്. ഓഫീസേഴ്‌സ് അസോസിയേഷൻ, ജി. പ്രിയങ്ക തുടങ്ങിയവർ നൽകിയ ഹർജികളാണ് ട്രിബ്യൂണൽ പരിഗണിച്ചത്. എക്‌സൈസ് കമ്മിഷണർ, ഐ.എം.ജി. ഡയറക്ടർ ജനറൽ, കില ഡയറക്ടർ എന്നീ തസ്തികകൾ ഐ.എ.എസ്. കേഡർ തസ്തികകളാണ്. ഇവയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെമാത്രമേ നിയമിക്കാവൂ.
അല്ലാത്തവർ ഉണ്ടെങ്കിൽ നീക്കണം. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ ഐ.എം.ജി.യിലും ജോയ് ഇളമണിനെ കിലയിലും നിയമിച്ചത് നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.പി.എസ്. ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാർ എക്‌സൈസ് കമ്മിഷണർ സ്ഥാനമൊഴിയേണ്ടി വരും.
Content Highlights: CAT mandates IAS cadre posts must be occupied by IAS officers exclusively., Transfers and appointments must follow Civil Services Board recommendations.
Published: 07 Mar 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented