തിരുവനന്തപുരം: വൈസ് ചാന്സ്ലര്മാര് സ്വന്തം ചെലിൽ കേസ് നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ ഫണ്ടിൽ നിന്നും ഗവർണർക്കെതിരേ കേസ് നടത്താൻ ചെലവിട്ട ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടക്കാനും ഗവർണർ ഉത്തരവിട്ടു. ഉത്തരവ് വന്നതോടെ വി.സിമാർ ഇനി സ്വന്തം ചെലവിൽ കേസ് നടത്തേണ്ടി വരും.
കോടതി ചെലവുകൾക്കായി സർവകലാശാലാ ഫണ്ടിൽ നിന്നും പണം എടുത്തത് ധനദുർവിനിയോഗമാണെന്നും ഈ തുക തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് വി.സിമാർക്ക് ഗവർണർ ഉത്തരവിട്ടിരിക്കുന്നത്. പണം ചെലവഴിച്ച എല്ലാ വി.സി മാര്‍ക്കും ഗവർണറുടെ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
വി.സി. നിയമനം അസാധുവാക്കിയ ഗവർണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വി.സിമാർ കേസ് നടത്താൻ സർവകലാശാലയിൽ നിന്ന് ഫണ്ട് തുക ചെലവഴിച്ചിരുന്നു.
കണ്ണൂർ വി.സി. ആയിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും കുഫോസ് വി.സി. 36 ലക്ഷം രൂപയും കെ.ടി.യു. വിസി ഒന്നര ലക്ഷം രൂപയും കാലിക്കറ്റ് വിസി 4 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതിൽ പ്രിയാ വർഗീസിന്റെ കേസുമായി ബന്ധപ്പെട്ട് 7,80000 രൂപ കണ്ണൂർ സർവകലാശാല ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: cases against Chancellor at own cost order Kerala Governor
Published: 10 Jul 2024, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented