തൃശ്ശൂർ: തൃശ്ശൂരിലെ സാഹിത്യകാരായ കുറച്ചുപേർ മുൻ മന്ത്രിയായ സി. രവീന്ദ്രനാഥ് എം.എൽ.എ.യെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കാനായി വീട്ടിലെത്തിയതാണ്. രവീന്ദ്രനാഥ് പ്രഭാതനടത്തം കഴിഞ്ഞ് എത്തിയില്ല എന്നറിഞ്ഞ് വീട്ടിൽ കാത്തുനിന്നു. വൈകാതെ അദ്ദേഹം എത്തി. അതിഥികൾ വീട്ടിലുണ്ടെന്ന് കണ്ടെങ്കിലും ദിനചര്യ മുടക്കിയില്ല. ചൂലെടുത്ത് മുറ്റം അടിച്ചുവാരി. അതുകഴിഞ്ഞെത്തി കാര്യം തിരക്കി.

To advertise here,

നവമ എന്ന സാഹിത്യ പരിപാടിക്ക് ക്ഷണിക്കാനായി വന്നതാണെന്ന് അറിയിച്ചു. കവി സി. രാവുണ്ണി, എൻ.ആർ. ഗ്രാമപ്രകാശ്, സുബി ദാസ് എന്നിവരാണ് ക്ഷണിക്കാനെത്തിയത്. ക്ഷണം സ്വീകരിച്ച് ഇവർക്ക് ചായയും ഉണ്ടാക്കിക്കൊടുത്താണ് മടക്കി അയച്ചത്. രവീന്ദ്രനാഥ് അറിയാതെ പകർത്തിയ ചിത്രം സി. രാവുണ്ണിയാണ് സാമൂഹികമാധ്യമത്തിലിട്ടത്. സൈക്കിളിൽ സഞ്ചരിക്കുന്ന രവീന്ദ്രനാഥിന്റെ ചിത്രവും മുൻപ് സാമൂഹികമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.