നിലമ്പൂർ: പോത്തുകല്ല് മേഖലയിൽ ചാലിയാറിൽനിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീരഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങൾ നേരത്തെ പോത്തുകല്ല് മേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പുഴയോരത്ത് മൃഗങ്ങളുടെയും മറ്റും ജഡങ്ങളും നേരത്തെ അടിഞ്ഞിരുന്നു.
Content Highlights: body part was found from Chaliyar in Pothukal area
Published: 01 Sept 2024, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented