
മലപ്പുറം: നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രിയോടെ ഭൂമിക്കടിയില്‍ നിന്ന് അനുഭവപ്പെട്ട കുലുക്കവും സ്ഫോടനശബ്ദവും പരിശോധിക്കാനായി വിദഗ്ധ സംഘമെത്തും.
സംഭവത്തിന് പിന്നാലെ വീടുകളില്‍ വിള്ളല്‍ സംഭവിച്ചതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.പരിശോധനയ്ക്കായി ജിയോളജിസ്റ്റ് , ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തും. ചൊവ്വാഴ്ച രാത്രിയുണ്ടായ അതേ ശബ്ദം പത്തുദിവസം മുമ്പും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതികൃതരെ അറിയിച്ചിരുന്നെങ്കിലും തുടര്‍ന്ന് നടപടികള്‍ ഉണ്ടായില്ലെന്നും പരാതിയുയരുന്നുണ്ട്. 150-ഓളം പേരെ ചൊവ്വാഴ്ച മാറ്റി പാര്‍പ്പിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യം നിലവിലിലെന്നാണ് അധികൃതരുടെ വിശദീകരണം.
ചില വീടുകള്‍ക്കും ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്.രാത്രിതന്നെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും ആളുകള്‍ വീടുകളിലേക്ക് പോകാന്‍ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടി നില്‍ക്കുകയായിരുന്നു.
രാത്രി പതിനൊന്ന് മണിയോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. അതേസമയം രാത്രി 11 മണിവരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദശവാസികള്‍ പറഞ്ഞു.
Content Highlights: Ground tremors and explosions were experienced near Aanakkal experts will investigate the cause
Published: 30 Oct 2024, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented