കൊച്ചി: തൃപ്പുണിത്തുറ നഗരസഭയിൽ ആദ്യമായി ബിജെപി അധികാരത്തിലേറി. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് അഡ്വ. പി.എൽ. ബാബു മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്. വോട്ടെണ്ണലിന് പിന്നാലെ പി.എൽ. ബാബു നഗരസഭാ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

To advertise here,

രണ്ട് റൗണ്ടായി നടന്ന വോട്ടെടുപ്പിൽ പി.എൽ. ബാബുവിന് 21 വോട്ടുകളും എൽഡിഎഫിന് 18 വോട്ടുകളും ലഭിച്ചു. ഇടതുമുന്നണിയുടെ രണ്ട് വോട്ടുകൾ അസാധുവായി. നഗരസഭയിൽ എൽഡിഎഫിന് 20-ഉം  എൻഡിഎയ്ക്ക് 21 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. 40 വർഷം എൽഡിഎഫും അഞ്ച് വർഷം യുഡിഎഫുമാണ് തൃപ്പൂണിത്തുറ നഗരസഭ ഭരിച്ചത്.