തിരുവനന്തപുരം: തിരഞ്ഞെടുപ്പുഫലം അവലോകനംചെയ്യാൻ ബിജെപി സാമുദായികാടിസ്ഥാനത്തിൽ വോട്ടുകണക്കെടുക്കുന്നു. ഓരോ സമുദായത്തിൽനിന്നും എൻഡിഎയിൽ മത്സരിച്ചവരുടെ വോട്ടുവിഹിതം പരിശോധിക്കും. ജനുവരി ആദ്യം നൽകുന്ന വാർഡുതല റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തും. ക്രിസ്ത്യാനികളെ ഒപ്പംകൂട്ടാൻ നടത്തിയ അധ്വാനത്തിനൊത്ത് വോട്ടും ജയവും ഉണ്ടായില്ലെന്നും പാർട്ടി വിലയിരുത്തുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങളുമായി അടുപ്പം കൂട്ടാനുള്ള ശ്രമം പാളിയെന്നുപറയുന്നില്ലെങ്കിലും ഗുണപ്പെട്ടില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. എന്നാൽ, തിരുവനന്തപുരം ജില്ലയിലടക്കം മുസ്‌ലിം സമുദായത്തിൽനിന്ന് വോട്ടുനേടാനും കഴിഞ്ഞു.
നിയമസഭയ്ക്ക് ഒരുക്കം; പ്രധാനമന്ത്രിയെത്തും
തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ ഭരണസമിതി ചുമതലയേറ്റ് ബജറ്റ് തയ്യാറാക്കിയശേഷം വികസനരേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. സന്ദർശനം കേരളത്തിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാക്കും. ബജറ്റിൽ പറയുന്ന ആവശ്യങ്ങൾ കേന്ദ്ര നഗരകാര്യമന്ത്രാലയവുമായി ചർച്ചചെയ്തശേഷമായിരിക്കും തലസ്ഥാന വികസനത്തിന്റെ കർമരേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുക.
Content Highlights: BJP analyzes election results based on community vote share in Kerala. Focus on Christian outreach and Muslim vote gains. PM Modi to inaugurate assembly poll campaign.
Published: 25 Dec 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented