
വടകര: ശബരിമലയില്‍ ദര്‍ശനം കിട്ടാതെ മാലയൂരി മടങ്ങിയത് കപടഭക്തരാണെന്ന് നിയമസഭയില്‍ പറഞ്ഞ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മറ്റേതെങ്കിലും സമുദായത്തിലെ ആചാരങ്ങളെപ്പറ്റി ഇത്തരത്തില്‍ സംസാരിക്കാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്‍.ഡി.എ. കേരളപദയാത്രയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിശ്വാസികളുടെ ആചാരത്തെയാണ് മന്ത്രി അവഹേളിച്ചത്. വേറെ ഏതെങ്കിലും സമുദായത്തിലെ ആചാരങ്ങളോട് ഈ രീതിയില്‍ സംസാരിക്കാന്‍ ധൈര്യമുണ്ടാകുമോ എന്ന് മന്ത്രി വ്യക്തമാക്കണം. ഇദ്ദേഹമൊക്കെ ഏത് നാട്ടിലെ ദേവസ്വം മന്ത്രിയാണ്. 18 മുതല്‍ 20 മണിക്കൂര്‍ വരെ ഭക്തര്‍ക്ക് ശബരിമലയില്‍ ക്യൂ നില്‍ക്കേണ്ടി വന്നു. കുടിക്കാന്‍ വെളളമില്ല, തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമില്ല, അവസാനം കുഴഞ്ഞുവീഴുമ്പോള്‍ അവര്‍ എന്തു ചെയ്യണം. അവര്‍ തിരിച്ചുപോയി,' - കെ. സുരേന്ദ്രന്‍ പറഞ്ഞു.
മാലയിട്ട് വ്രതമെടുത്ത് ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ വരുമ്പോള്‍ മാനസിക പ്രശ്‌നമുണ്ടാകും. മാലയൂരി പ്രായശ്ചിത്തം ചെയ്ത് തിരിച്ചുപോവുകയാണ് ആ ഘട്ടത്തില്‍ ഭക്തര്‍ ചെയ്യുക. ഇത് ആചാരമാണെന്നും ഇതിനെയാണ് മന്ത്രി അവഹേളിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെല്ലപ്പെട്ടി ചുമക്കുന്ന ആളായി മാറിയെന്നും ആരോപിച്ചു.
'മാസപ്പടി കേസ് നിയമസഭയില്‍ പരാമര്‍ശിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ആളാണ് സതീശന്‍. കാരണം മാസപ്പടി കേസില്‍ ഒട്ടേറെ നേതാക്കള്‍ യു.ഡി.എഫില്‍ നിന്നുള്ളവരാണ്. റബ്ബറിന് 250 രൂപ നല്‍കുമെന്ന് പറഞ്ഞത് പിണറായിയാണ്. പിണറായിയെ പിടിക്കാതെ മോദിക്കുനേരെ സതീശന്‍ തിരിയുമ്പോള്‍ ഇതില്‍ നിന്ന് മനസിലാകുന്നത് സതീശന്‍ പ്രതിപക്ഷനേതാവല്ല, മന്ത്രിസഭയിലെ 21-ാമത്തെ മന്ത്രിയാണെന്നാണ്. പ്രതിപക്ഷ ധര്‍മം നിര്‍വ്വഹിക്കാനാണ് സതീശനെ നിയമസഭയിലേക്ക് അയച്ചത്. അല്ലാതെ മുഖ്യമന്ത്രിയുടെ ചെല്ലപ്പെട്ട് ചുമക്കാനല്ല,' സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: bjp k surendran challenges devaswom minister k radhakrishnan sabarimala issue
Published: 31 Jan 2024, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented