കൊച്ചി: ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും എതിരേ യു.എ.പി.എ. പ്രകാരം അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു
സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ മൃദുസമീപനവും പ്രീണനരാഷ്ട്രീയവുമാണ് കൊച്ചിയടക്കമുള്ള സ്ഥലങ്ങളെ നിരോധിത ഭീകര സംഘടനകളുടെയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെയും സുരക്ഷിത താവളമാക്കി മാറ്റിയതെന്ന് കത്തിൽ പറയുന്നു
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതി അബ്ദുൾ നാസറിനെ കൊച്ചി പള്ളുരുത്തിയിൽനിന്ന് എൻ.ഐ.എ. പിടികൂടിയ സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്. പി.എഫ്.ഐ.യുമായി ബന്ധമുള്ള പ്രാദേശിക ശൃംഖലകളുടെ സഹായത്തോടെ മൂന്നുവർഷമായി അബ്ദുൾ നാസർ കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞു. 2010-ൽ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി സാവാദിന് പതിമൂന്നു വർഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ഈ ശൃംഖലയാണ്.
പെരുമ്പാവൂരിലെ പി.എഫ്.ഐ.യുടെ ജില്ലാ ഓഫീസ് റെയ്ഡിൽ പൂട്ടിയിരുന്നെങ്കിലും ഭൂഗർഭ ശൃംഖല ഇപ്പോഴും സജീവമാണ്. യോഗ-കായിക ക്ലബ്ബുകളുടെ മറവിൽ യുവാക്കൾക്ക് ആയുധപരിശീലനവും നൽകുന്നുണ്ട്.
എൻ.സി.ആർ.ബി. കണക്കനുസരിച്ച് മയക്കുമരുന്ന് കേസുകളിൽ കൊച്ചി, രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതും ആഡംബരഹോട്ടലുകളിലെ വെള്ളക്കോളർ മയക്കുമരുന്ന് കടത്തുമെല്ലാം ഇതു തെളിയിക്കുന്നു.
എറണാകുളം ജില്ലയിലെ യു.എ.പി.എ. കേസുകളുടെ അന്വേഷണപുരോഗതി റിപ്പോർട്ട് സംസ്ഥാന സർക്കാരിൽനിന്ന് ആവശ്യപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് ബി.ജെ.പി. ആവശ്യപ്പെട്ടു.
Content Highlights: BJP demands UAPA probe into Kochi's organized crime and narco-terrorism., Concerns raised over PFI's underground network providing safe havens for fugitives., Cites NIA arrest of Praveen Nettaru murder case accused in Kochi., Highlights Kochi's second-place ranking in NCRB drug-related crime statistics., Allegations of weapon training under the guise of sports clubs.
Published: 15 Jul 2026, 09:37 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented