തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പോത്തിനെ കണ്ടത്.

To advertise here,

നാട്ടുകാർ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു. കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ടെക്നോ സിറ്റി കാമ്പസ് കാട്ടുപന്നികളുടെയും ചെന്നായ്ക്കളുടെയും വിഹാര കേന്ദ്രമാണെങ്കിലും കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആർ.ആർ.ടി സംഘവും സ്ഥലത്തത്തി.

കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോത്തിനെ മയക്കുവേടി വെച്ച് പിടികൂടാനാണ് ആർ.ആർ.ടി. സംഘം ശ്രമിക്കുന്നത്. ഇതിനായി മയക്കുവെടി വെച്ചെങ്കിലും പോത്ത് കൂടുതൽ ഉള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. തുടർന്ന്, പോത്തിനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.