കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശത്തുനിന്നും എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മൊബൈൽ ഫോണുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബി.ഐ.എസ്.) ഉദ്യോഗസ്ഥർ മിന്നൽ റെയ്ഡിൽ പിടിച്ചെടുത്തു. കൊച്ചിയിലും മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിലുമായി ബി.ഐ.എസ്. കൊച്ചി ശാഖയിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 75 ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിലെ 'പെട്രിസ് ബിൽഡിങ്ങിൽ' പ്രവർത്തിക്കുന്ന 'എം/എസ് ഹലോ സ്റ്റോർ' എന്ന സ്ഥാപനത്തിൽനിന്ന് 35 ലക്ഷം രൂപയുടെ 30 ഐ ഫോണുകൾ പിടിച്ചെടുത്തു. മലപ്പുറം കൊണ്ടോട്ടിയിലെ 'ഹലോ മൊബൈൽസ്', കോട്ടയ്ക്കലിലെ 'ഐ.എം. സ്റ്റോർ' എന്നീ സ്ഥാപനങ്ങളിൽനിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 40 ഐ ഫോണുകളും കണ്ടെടുത്തു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് ഓർഡർ പ്രകാരം ഫോണുകൾക്ക് നിർബന്ധമായ 'സി.ആർ.എസ്.' മാർക്ക് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ഫോണുകളെല്ലാം വിദേശ വിപണികളിൽനിന്ന് എത്തിച്ചതാണെന്നും ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ ബി.ഐ.എസ്. രജിസ്ട്രേഷൻ നേടിയിട്ടില്ലാത്തവയാണ്. പരിശോധനകൾക്ക് ഉദ്യോഗസ്ഥരായ സച്ചിൻ എസ്. മേനോൻ, കുശാഗ്ര ജിൻഡാൽ, അർഷിയ സി. റോയ് എന്നിവർ നേതൃത്വം നൽകി.
Content Highlights: BIS officials conducted raids in Kochi and Malappuram., Seized 70 iPhones worth Rs 75 lakh from three retail outlets., Devices lacked mandatory CRS marks under Electronics and Information Technology Goods Order., The phones were imported from foreign markets without Indian safety certification.
Published: 19 Jun 2026, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented