കായംകുളം : യു. പ്രതിഭ എം.എൽ.എയെ ബി.ജെ.പി.യിലേക്ക് ക്ഷണിച്ച് ബി.ജെ.പി. നേതാവ് ബിപിൻ സി. ബാബു. മകനെതിരായ ലഹരി കേസിൽ പ്രതിഭയെ പിന്തുണച്ചുകൊണ്ടാണ് ബിപിൻ സി. ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിശ്വസിക്കുന്ന പ്രസ്ഥാനം എം.എൽ.എ.യ്ക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി അപലപനീയമാണ്. അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമെന്നും ബിപിൻ സി. ബാബു തന്റെ കുറിപ്പിൽ പറയുന്നു. ആലപ്പുഴയിലെ സി.പി.എം. നേതാവായിരുന്ന ബിപിന്‍ സി. ബാബു മാസങ്ങൾക്ക് മുമ്പാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

To advertise here,

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരേ  രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു. 

അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും  യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്. എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ  ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. 

നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശീയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എം.എൽ.എയെ സ്വാഗതം ചെയ്യുന്നു