തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം സ്വദേശി കുമാർ (50 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.

To advertise here,

ഒരേ ദിശയിൽ യാത്ര ചെയ്ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പാൽ വിതരണക്കാരനായിരുന്നു മരിച്ച കുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലരാമപുരം പോലീസ് കേസെടുത്തു.