മലപ്പുറം : 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം സംഘപരിവാറുകാരനല്ലാത്ത അസീമുള്ള ഖാന്‍ ഉണ്ടാക്കിതാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. മുസ്‌ലിമാണ് തയ്യാറാക്കിയത് എന്നത്‌കൊണ്ട് "ഭാരത് മാതാ കി ജയ്" എന്ന മുദ്രാവാക്യം വിളിക്കണ്ട എന്ന് സംഘപരിവാര്‍ വെക്കുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഇന്ത്യന്‍ നയതന്ത്ര വിദഗ്തനായിരുന്ന ആബിദ് ഹസ്സന്‍ സഫ്രാനിയാണ്.'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യവും മുസ്‌ലിമിന്റെ സംഭാവനയാണ്. മുസ്‌ലിമാണ് തയ്യാറാക്കിയത് എന്നത് കൊണ്ട് ഈ മുദ്രാവാക്യങ്ങള്‍ സംഘപരിവാര്‍ ഒഴിവാക്കുമോ എന്നും മുഖ്യ മന്ത്രി ചോദിച്ചു. മുസ്‌ലിങ്ങളെല്ലാം രാജ്യം വിട്ട് പാകിസ്താനിലേക്ക് പോകണമെന്ന് ആക്രോശിക്കുന്ന സംഘപരിവാറുകാര്‍ ഈ ചരിത്രം അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അംഗീകരിച്ച ഏറ്റവും വലിയ ദേശഭക്തിഗാനം 'സാരേ ജഹാം സേ അച്ഛാ ഹിന്ദോസ്താന്‍ ഹമാരാ' പാടിയത് മുഹമ്മദ് ഇക്ബാലാണെന്ന് ആര്‍.എസ്സ്.എസ്സുകാര്‍ ഓര്‍ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും പ്രകാശപൂര്‍ണ്ണമാക്കുന്നതിന് മുസ്‌ലിം ഭരണാധികാരികളും സാസ്‌കാരിക നായകരും ഉദ്യോഗസ്ഥരും പങ്കുവഹിച്ചിണ്ടെന്നും ഓര്‍മ്മപ്പെടുത്തി.
മുസ്‌ലിം നാമധാരികളായവര്‍ക്ക് പൗരത്വം നല്‍കരുതെന്ന് വാദിക്കുന്നവര്‍ ഈ രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാണ് നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ഫത്തേപൂര്‍ സിക്രിയും ഡല്‍ഹി ജമാ മസ്ജിദുമൊക്കെ പടുത്തുയര്‍ത്തിയത് മുഗള്‍ രാജാക്കന്മാരാണ്.
പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്‌ലിങ്ങളെ രണ്ടാംതരക്കാരാക്കുന്നു. ആശയപരമായി ഹിറ്റ്‌ലറുടെ നാസിസവും സംഘടനാരീതിയായി മുസോളിനിയുടെ ഫാസിസവും പിന്തുടരുന്നവരാണ് ആര്‍.എസ്സ്.എസ്സുകാര്‍. ആര്‍ഷഭാരത സംസ്‌കാരവുമായി അവര്‍ക്ക് ബന്ധമില്ല. പൗരത്വനിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് പരിഹസിച്ചു. . ജനങ്ങൾ തെരുവില്‍ പ്രതിഷേധിക്കുമ്പോൾ കോൺഗ്രസ് എം.പി.മാർ കോൺഗ്രസ് അധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് വരിച്ചത് ഇടതുപക്ഷനേതാക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടി ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. മതത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
Content Highlights: chief minister pinarayi vijayan questions sangh parivar
Published: 25 Mar 2024, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented