ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ ന്യായീകരണവുമായി സി.ഐ.ടി.യു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി തപൻസെൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചെറുകിട വ്യാപാരികൾ യൂണിയനുകളിൽ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

പണിമുടക്കിന്റെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്കു വന്നത് യൂണിയനിൽ അംഗങ്ങളല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികൾ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകൾ ഉണ്ടായിരുന്നെങ്കിൽ അവരും പണിമുടക്കിൽ പങ്കെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന് ഈ നയവുമായി അധിക കാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തപൻ സെൻ കൂട്ടിച്ചേർത്തു.