ബേപ്പൂർ: ലക്ഷദ്വീപ്‌-ബേപ്പൂർ യാത്രക്കപ്പൽ സർവീസ്‌ പുനഃസ്ഥാപിക്കുന്നത്‌ ലക്ഷദ്വീപ്‌ ഭരണകൂടത്തിന്റെ പരിഗണനയിലെന്ന്‌ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ കോഴിക്കോട്‌ എംപി എം.കെ. രാഘവന്റെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര തുറുമുഖ-ഷിപ്പിങ്‌ ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

To advertise here,

ലക്ഷദ്വീപ്‌ ഭരണകൂടം ബേപ്പൂർ തുറമുഖത്തെ ചരക്കുനീക്കത്തിന്‌ മാത്രമായാണ്‌ ഉപയോഗിക്കുന്നതെന്നും യാത്രക്കപ്പൽ സർവീസുകൾ കൊച്ചി തുറമുഖത്തുനിന്നാണെന്നും എം.കെ. രാഘവന്‌ മന്ത്രി നൽകിയ മറുപടിയിൽ പറഞ്ഞു.

ഇതോടെ ബേപ്പൂർ-ലക്ഷദ്വീപ്‌ യാത്രക്കപ്പൽ സർവീസ്‌ വീണ്ടും അനിശ്ചിതാവസ്ഥയിലാണ്‌. ദ്വീപിൽനിന്ന്‌ ബേപ്പൂരിലേക്ക്‌ നേരത്തെ വന്നിരുന്ന വിദ്യാർഥികൾ, രോഗികൾ, വിനോദസഞ്ചാരികൾ ഇവർക്കൊക്കെ കൊച്ചി തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്‌.

നേരത്തേ നാല്‌ യാത്രാക്കപ്പലുകൾ ബേപ്പൂർ-ലക്ഷദ്വീപ്‌ റൂട്ടിൽ ഓടിയിരുന്നതാണ്‌.