
തിരുവമ്പാടി(കോഴിക്കോട്): കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില് ക്വാറിക്ക് സമീപത്ത് നിന്ന് നിരോധിത സ്ഫോടകവസ്തുക്കള്‍ പിടികൂടി. കൂമ്പാറ ആനക്കല്ല് പാറ ഇന്‍ഡോ ബ്ലാക്ക് സ്റ്റോണ്‍ ക്വാറിയില്‍ നിന്ന് 75 ജലാറ്റിന്‍ സ്റ്റിക്ക്, 20 കിലോയുടെ അഞ്ച് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് പിടികൂടിയത്.
ക്വാറിക്ക് സമീപത്തെ പൊളിഞ്ഞകെട്ടിടത്തില് സൂക്ഷിച്ചനിലയിലായിരുന്നു സ്ഫോടവസ്തുക്കള്‍. റൂറല്‍ എസ് പി ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവമ്പാടി സി.ഐ കെ. സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. എക്സ്പ്ലോസീവ് ആക്ട് പ്രകാരം തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: Banned Explosives seized from Kozhikode Thiruvambadi
Published: 07 Aug 2021, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented