കണ്ണൂര്‍: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലി വണ്ട്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പന്‍ചെല്ലിവണ്ടിനെ കണ്ടെത്തിയത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നല്കിയ പ്രാഥമിക ചികിത്സയില്‍ ആരോഗ്യനിലയില്‍ മാറ്റം വരാത്തതിനാല്‍ എന്‍ഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോള്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എന്‍.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്തു.
കുഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: Asiatic rhinoceros beetle in the throat of a baby who had breathing difficulty
Published: 28 Oct 2023, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented