തിരുവന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണസമിതിക്ക് എതിരാക്കിയെന്നായിരുന്നു പ്രധാനവിമർശനം. ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാർനാർഥി നിർണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കുന്നതിൽ വൻ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സിപിഎം വാദം. 2010-ലെ കണക്കുകളടക്കം നിരത്തിക്കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെ പ്രതിരോധിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണവേളയിൽ ആര്യാ രാജേന്ദ്രൻ സജീവമായിരുന്നില്ല. ആര്യയെ മുൻനിർത്തി മത്സരത്തിനിറങ്ങിയാൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജില്ലാ കമ്മിറ്റിയിലും ആര്യയ്ക്കെതിരേ വിമർശനമുയർന്നിരിക്കുകയാണ്.
Content Highlights: Former Mayor Arya Rajendran faces strong criticism in the Thiruvananthapuram CPM district committee meeting.
Published: 22 Dec 2025, 09:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented