തിരുവനന്തപുരം: പ്രമുഖ വ്യക്തികള്‍ക്കെതിരെ താന്‍ മോശമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന വിജയ് പി നായരുടെ ആരോപണം നിഷേധിച്ച് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍.
വിജയ് പി നായരെ കാണുകയൊ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി. വിവാദവുമായി തനിക്ക് ബന്ധമില്ലെന്നകാര്യം ജനങ്ങളുടെ മുമ്പില്‍ തെളിയിക്കണമെന്നും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് വിജയ് പി നായര്‍ മെനഞ്ഞുണ്ടാക്കിയതെന്നും പ്രേമചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
വിജയ് പി നായര്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതാണെന്നാണ് വിജയ് പി നായര്‍ അവകാശപ്പെട്ടത്. ഈ ആരോപണം നിഷേധിച്ചാണ് പ്രേമചന്ദ്രന്‍ രംഗത്തെത്തിയത്.
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിജയ് പി നായര്‍ എന്ന യൂട്യൂബറെ മര്‍ദ്ദിച്ചിരുന്നു.
Content Highlight: Art director Premachandran denies Vijay P Nair's allegations
Published: 27 Sept 2020, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented