കൊച്ചി: പുതുവത്സര ദിനത്തില്‍ വീടുകയറി ആക്രമിച്ചതായി പരാതി. അയല്‍ക്കാരായ വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇടപ്പള്ളി പോണേക്കര സ്വദേശിയായ അജയന്റെ പരാതിയില്‍ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുതുവത്സര ദിനത്തില്‍ പതിനഞ്ചോളം പേര്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അജയന്റെ പരാതി. അയല്‍വാസിയായ ബിനിലെനെതിരേയാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇരുകുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം നടന്നത്.
ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights: Argument between neighbors; Complaint that fifteen people attack a family at Edappally
Published: 02 Jan 2024, 07:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented