കണ്ണൂർ: നരേന്ദ്രമോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ് സിപിഎം തന്നെ പുറത്താക്കിയതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. തയ്യിൽ എൻഡിഎ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂർ. അദ്ദേഹത്തെയും കോൺഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത്. മോദി ഉയർത്തിയ വികസനരാഷ്ട്രീയം കൊടുങ്കാറ്റ് പോലെ കേരള രാഷ്ട്രീയത്തിൽ വീശുകയാണ്. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടും. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി വരും -അബ്ദുള്ളക്കുട്ടി പറഞ്ഞു. കൃഷ്ണപ്രഭ അധ്യക്ഷയായി. കെ.ജി. ബാബു സംസാരിച്ചു.
വികസനമുരടിപ്പുണ്ടാക്കിയവർ വാഗ്ദാനവുമായി എത്തുന്നു- ബിജെപി
കണ്ണൂർ: കോർപ്പറേഷനിലും ജില്ലയിലും വികസനമുരടിപ്പുണ്ടാക്കിയവരാണ് കോൺഗ്രസും സിപിഎമ്മുമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു. തുടർച്ചയായി ആറുവർഷം ഭരിച്ച യുഡിഎഫ് കോർപ്പറേഷനിൽ സ്കൈ വാക്ക്, കൺവെൻഷൻ സെന്റർ പദ്ധതികളുമായി രംഗത്ത് വരികയാണ്. വികസനമുരടിപ്പും അഴിമതിയുമാണ് കോർപ്പറേഷൻ ഭരണത്തിന്റെ ബാക്കിപത്രം. മേയർമാരായിരുന്നവരുടെയും ചില യുഡിഎഫ് കൗൺസിലർമാരുടെയും സമ്പാദ്യത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം.
ജില്ലയിലെ വികസനമുരടിപ്പിന് കാരണം സിപിഎമ്മിന്റെ ദുർഭരണമാണ്. പ്രശ്നബാധിത ബൂത്തുകളായിരുന്നിടത്ത് കൂടുതൽ പോലീസിനെയും സൈന്യത്തെയും വിന്യസിപ്പിക്കണം. ബൂത്തിനകത്തും പുറത്തും സിസിടിവി സ്ഥാപിക്കണം. സിപിഎം-കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ മറ്റു പാർട്ടികളുടെ ഏജന്റുമാർക്ക് ബൂത്തിൽ ഇരിക്കാനുള്ള സാഹചര്യമുണ്ടാകണം.
സംഘർഷം ഉണ്ടാകാതിരിക്കാൻ കളക്ടറും പോലീസും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Shashi Tharoor is the international president of the Modi Fans Association says ap abdullakutty
Published: 08 Dec 2025, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented