
തിരുവനന്തപുരം: മൂന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന വ്യവഹാരങ്ങൾക്കൊടുവിലാണ് അടിവസ്ത്ര തിരിമറിക്കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നത്. 1990 ഏപ്രിൽ നാലിനാണ് ഓസ്‌ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ 61 ഗ്രാം ഹാഷിഷുമായി വിമാനത്താവളത്തിൽ പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൻഡ്രൂ സാൽവത്തോറിനെ ജില്ലാക്കോടതി 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992-ൽ അപ്പീൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ഇയാളെ വെറുതേവിട്ടു. 1992-ൽ ഇന്ത്യ വിട്ട് ഒാസ്ട്രേലിയയിൽ എത്തിയ ഇയാൾ അവിടെ കൊലക്കേസിൽ അറസ്റ്റിലായി ജയിലിലായി. അവിടെ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്.
ജില്ലാക്കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാർക്കായ ജോസും ചേർന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. സഹതടവുകാരൻ ഇത് ഓസ്േട്രലിയൻ പോലീസിനെ അറിയിക്കുകയും അവർ ഇൻറർപോൾ വഴി കേരളപോലീസിന് വിവരം കൈമാറുകയുമായിരുന്നു.
സീൻ 01- അടിവസ്ത്രം പാകമാകുന്നില്ല, സാൽവത്തോർ തലയൂരി: 1990-3 വിദേശപൗരനെ മയക്കുമരുന്നുമായി വിമാനത്താവളത്തിൽ സെക്യുരിറ്റി ഉദ്യോഗസ്ഥർ പിടികൂടിയതിന്റെ തുട൪ച്ചയായാണ് കേസ് ഉണ്ടാകുന്നത്. ആൻഡ്രു സാൽവത്തോറിനെ മയക്കുമരുന്നുമായി പിടികൂടിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥ൯ അന്ന് പൂന്തുറ സിഐ ആയിരുന്ന കെ.കെ. ജയമോഹനായിരുന്നു.
ജില്ലാക്കോടതിയിൽ ശിക്ഷിക്കപ്പെട്ട ആസഡ്രു സാൽവത്തോർ ഹൈക്കോടതിയിൽ അപ്പിൽ നൽകി. പ്രമുഖ അഭിഭാഷകനായിരുന്ന കുഞ്ഞിരാമമേനോനും ആന്ണി രാജുവിന്റെ സീനിയറായിരുന്ന അഭിഭാഷക സെലി൯സ വിൽഫ്രഡും ഇയാൾക്കായി ഹൈക്കോടതിയിൽ ഹാജരായി.
തൊണ്ടി മുതലായിരുന്ന അടിവസ്ത്രം പ്രതിക്കു പാകമാകുന്നില്ലെന്നും കേസ് പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.
കോടതിയിൽ വെച്ചുതന്നെ പ്രതിയെ അടിവസ്ത്രം ധരിപ്പിച്ച് പാകമാകില്ലെന്ന് ഉറപ്പിച്ചശേഷമാണ് വെറുതേവിട്ടത്. തുടർന്ന് ആൻഡ്രു സാൽവത്തോർ രാജ്യംവിടുകയും ചെയ്തു. എന്നാൽ, വിധിപ്രസ്താവത്തിൽ ഈ തെളിവിൽ കൃത്രിമം നടന്നിട്ടുള്ളതായി കോടതിതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
സീൻ 02 – നേരറിയാൻ സിഐ ഇറങ്ങി: അന്വേഷണ ഉദ്യോഗസ്ഥനോ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോ പ്രതിയെ രക്ഷിക്കാൻ അടിവസ്ത്രം മാറ്റിവെച്ചതാണോയെന്ന കോടതി സംശയം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെ ട്ട് സിഐ ജയമോഹ൯ ഹൈക്കോടതി വിജില൯സസിനെയും സുപ്രീംകോടതിയെയും സമീപിച്ചു. ഹൈക്കോടതി വിജില൯സാണ്, കോടതി തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രം പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും ക്ലാർക്കായ ജോസും ചേർ ന്നു തിരിമറി നടത്തിയെന്ന സൂചന കണ്ടെ ത്തിയത്. ഇക്കാര്യങ്ങൾ അന്വേഷിക്കാ൯ 1994-03 വഞ്ചിയൂർ പോലിസിനെ ഹൈക്കോടതി ചുമതലപ്പെടുത്തി.
സീൻ 03- കൃത്രിമം നടത്തിയത് ഇങ്ങനെ: സാൽവത്തോറിന്റെ അടിവസ്ത്രമുൾപ്പെടെയുള്ള തൊണ്ടിസാധനങ്ങൾ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയി ലാണ് സൂക്ഷിച്ചിരുന്നത്. ഇത് കോടതി വിട്ടുനൽകിയപ്പോയ കൈപ്പറ്റിയത് അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവായിരുന്നു.
പിന്നീട് കോടതിയിലേക്കു തിരികെനരുകിയപ്പോൾ കൃത്രിമം സൃഷ്ടിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയുടെ സ്വകാര്യവസ്തസുക്കൾ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് അടിവസ്ത്രവും പുറത്തേക്കു കൊണ്ടുപോയത്.
സീൻ 04- ഇന്റർപോൾ വഴി സിബിഐയിലേക്ക്: 1992-ൽ ഇന്ത്യ വിട്ട് ഓസ്ട്രേലിയയിൽ എത്തിയ സാൽവത്തോർ കൊലക്കേസിൽ അറസ്റ്റിലായി ജയിലിലായി. കേസിൽ പ്രതിയായിരുന്ന ജോ പോൾ എന്ന കുട്ടുപ്രതിയോട് കേരളത്തിലെ ലഹരിക്കേസിൽ തൊണ്ടിമുതലിൽ തിരിമറി നടത്തി രക്ഷപ്പെട്ടുവെന്ന് ആൻഡ്രു സാൽവത്തോർ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ ജോ പോൾ ഓസ്ട്രേലിയ൯ പോലീസിനെ അറിയിച്ചു. ഓസ്ട്രേലിയൻ അധികൃതർ ഇന്റർപോളിനു വിവരം കൈമാറി. ഇന്റർപോൾ ഇക്കാര്യം സിബിഐയെ അറിയിച്ചു. സിബിഐ കേരള പോലീസിനെയും.
സീൻ 05- അടിവസ്ത്രത്തിലെ തുന്നൽ പുതിയത്: തൊണ്ടിമുതൽ തിരിമറിക്കേസിൽ അടിവസ്ത്രത്തിലെ തുന്നൽ പുതിയതാണെന്ന ഫൊറൻസിക് റിപ്പോരട്ട് കേസിൽ വഴിത്തിരിവായി. തിരുവനന്തപുരം ഫൊറ൯സിക് സയ൯സ് ലബോറട്ടറിയിലെ പരിശോധനയിൽ ജോ. ഡയറക്ടർ പി. വിഷ്ണുപോറ്റിയാണ് അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്നത് ശരിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൻഡ്രു സാൽവത്തോറിനെയും അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെയും കോടതിയിലെ ക്ലാർക്ക് ജോസിനെയും പ്രതിയാക്കി കേസെടുത്തത്. കീഴ്‌ക്കോടതിയിൽ ഹാജരാക്കിയിരുന്ന വിദേശപൌരന്റെ അടിവസ്ത്രം, അപ്പീൽ പരിഗണിക്കവേ, ഹൈക്കോടതിയിൽ എത്തിയപ്പോ മാറ്റംവന്നുവെന്നും വെട്ടിച്ചുരുക്കി തയ്ച്ചിട്ടുള്ള ഭാഗങ്ങളിലെ നൂലും തുന്നലുകളും വൃത്യസ്തമാണെന്നും അത് അടുത്തിടെ ചെയ്തതാണെന്നും ഫൊറൻസിക് ശരിവെച്ചു. നാലുമാസത്തോളം തൊണ്ടിമുതൽ അഭിഭാഷകന്റെ കൈവശമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
പലവട്ടം വഴിമുട്ടി; സുപ്രീം കോടതിവരെ ഇടപെട്ടു
വഞ്ചിയൂർ പോലീസ് കേസന്വേഷണം തുടങ്ങിയെങ്കിലും സജീവമായി മുന്നോട്ടുകൊണ്ടുപോയില്ല. 2006-ൽ ദക്ഷിണമേഖലാ ഐജിയായിരുന്ന ടി.പി. സെൻകുമാർ കോടതിയുടെ അനുമതിയോടെ എസ്പി പ്രഭയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. ക്രിമിനൽ നടപടികൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വിലയിരുത്തി 2023-ൽ ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. എന്നാൽ, പിന്നീട് സുപ്രീംകോടതി ആന്റണി രാജു വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2024-ൽ സുപ്രീം കോടതി ഉത്തരവിട്ടു.
Content Highlights: MLA Antony Raju Found Guilty: Three Decades of Legal Battles in Undergarment Swap Case
Published: 04 Jan 2026, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented