കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മാധ്യമങ്ങൾ കഴിഞ്ഞദിവസം കൊണ്ടുവന്നത് ഒരു കുടുംബപ്രശ്‌നമാണ്. അത് അവർതന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും എ.എൻ ഷംസീർ കോഴിക്കോട് പറഞ്ഞു.
അവർ വന്നുപറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.
Content Highlights: Speaker AN Shamseer clarifies the controversy involving Minister KB Ganesh Kumar is resolved., The issue is categorized as a private family matter rather than a political one., Shamseer emphasizes that the public will decide the future in upcoming elections.
Published: 10 Mar 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented