
ന്യൂഡൽഹി: അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചതാണ് ഇക്കാര്യം.
തൃശ്ശൂർ- ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്നും കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
Content Highlights: New Amrit Bharat trains connect Kerala with Telangana and Tamil Nadu. Discover the new routes: Thiruvananthapuram-Hyderabad & Thiruvananthapuram-Tambaram (Chennai).
Published: 18 Jan 2026, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented