കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. ചാലക്കുടിയില്‍ നിന്നാണ്  കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.

To advertise here,

പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിൽ അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യംചെയ്തിരുന്നു. മൂഴിക്കുളം പാലത്തിന്റെ സമീപത്തുവരെ കുട്ടിയുമായി എത്തിയെന്നും വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പ്രദേശവാസികളും സ്‌കൂബാ സംഘവും പാലത്തിന് താഴെ തിരച്ചില്‍ നടത്തുകയായിരുന്നു. രാത്രി രണ്ടിന് ശേഷം പുഴയുടെ നടുക്കുനിന്നാണ് മൃതദേഹം ലഭിച്ചത്.