തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം.സഹ് ലയെ നിയമിക്കാന്‍ നീക്കമെന്ന പരാതിയില്‍ ഗവര്‍ണര്‍ വി.സി.യോട് വിശദീകരണം തേടി. സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹ് ലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി. യുജിസിയുടെ കീഴിലുളള എച്ച്ആര്‍ വകുപ്പില്‍ എല്ലാ തസ്തികകളും താല്ക്കാലികമാണെന്നിരിക്കേ എന്തുകൊണ്ടാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അഭിമുഖത്തിന്റെ കട്ട് ഓഫ് മാര്‍ക്ക് ഇവര്‍ക്ക് വേണ്ടി കുറച്ചുവെച്ചുവെന്നും കമ്മിറ്റി ആരോപണമുന്നയിക്കുന്നുണ്ട്.
കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയുന്നതിനായി വിസിയുടെ മറുപടി ഗവര്‍ണര്‍ തേടിയിരിക്കുന്നത്.
Content Highlights:allegation on illegal appointment of AN shamseer's wife, governor seeks explanation from VC
Published: 24 Apr 2021, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented