മട്ടന്നൂർ: ഹൃദയാഘാതത്തെത്തുടർന്ന് വിമാനയാത്രികൻ മരിച്ചു. ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കുന്നംകുളം വേലൂർ സ്വദേശി ചാങ്കര അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽനിന്ന് പുറപ്പെട്ടതിനുശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.15-ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടതായിരുന്നു വിമാനം. മെഡിക്കൽ സഹായത്തിനായി അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രാവിലെ 8.10-ഓടെ കണ്ണൂരിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലെ ക്ലിനിക്കിൽ അടിയന്തരചികിത്സ നൽകിയശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു. അച്ഛൻ: സുധാകരൻ. അമ്മ: ജയശ്രീ. ഭാര്യ: ദീപ. മകൾ: അഹാന. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
Content Highlights: Tragic incident: Air India Express passenger from Bahrain to Kochi dies of heart attack.
Published: 07 Feb 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented