
തിരുവനന്തപുരം: ഒരു പ്രാണന്‍ പിടിച്ചുനിര്‍ത്താന്‍ 33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസി(28)നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. കൊല്ലം സ്വദേശി ഐസക്ക് ജോര്‍ജിന്റെ(33)ന്റെ ഹൃദയവുമായാണ് എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ തിരുവനന്തപുരത്തുനിന്ന് പറന്നുയർന്നത്. ഒന്നേമുക്കാലോടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു.
ഉച്ചയ്ക്ക് 12.16 ഓടെയാണ് കിംസ് ആശുപത്രിയില്‍നിന്ന് ഹൃദയം ആംബുലന്‍സില്‍ തിരുവവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. 12.24 ഓടെ ആംബുലന്‍സ് വിമാനത്താവളത്തിലെത്തി. ശേഷം പന്ത്രണ്ട് നാല്‍പ്പതോടെയാണ് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ഏഴാംതീയതിയാണ്, റോഡ് മുറിച്ചുകടക്കുന്നിതിനിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാധ്യമാകാതെവന്നതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഐസക്കിന്റെ ഹൃദയവും വൃക്കകളുമാണ് ദാനംചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുക.
Content Highlights: air ambulance carrying heart will fly from thiruvananthapuram to kochi
Published: 11 Sept 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented