തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഔദ്യോഗിമായി ലഭിച്ചിട്ടില്ലെങ്കിലും ഫലം അനുകൂലമായതില്‍ ആശ്വാസവും സന്തോഷവുമെന്ന് അനുപമ എസ്. ചന്ദ്രന്‍. ഇതുവരെ വലിയ പ്രതിസന്ധികളാണ് നേരിട്ടത്. കുഞ്ഞിനെ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അനുപമ, കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരേ നടപടി എടുക്കുംവരെ സമരം തുടരുമെന്നും പറഞ്ഞു.
ഡിഎന്‍എ പരിശോധനയുടെ ഫലം ഇതുവരെ ഔദ്യോഗികമായി ലഭിച്ചില്ലെന്ന് അനുപമ പ്രതികരിച്ചു. ഫലം ഔദ്യോഗികമായി ലഭിക്കാനായി സിഡബ്യുസിയുമായി ബന്ധപ്പെടും. ഫലം അനുകൂലമായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
ഡിഎന്‍എ പരിശോധനയുടെ ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ ലഭിക്കാനും ഇതുപോലെ തന്നെ കാത്തിരിക്കുകയാണ്. വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ഇതുവരെ എത്തിയത്. പരിശോധന ഫലത്തില്‍ അട്ടിമറി നടന്നേക്കുമെന്ന് ഭയമുണ്ടായിരുന്നു. അതിന് കാരണം ഇവരില്‍നിന്നൊക്കെ ഉണ്ടായ അനുഭവങ്ങളാണ്. സാധാരണ ഒരുമിച്ച് എടുക്കുന്ന സാമ്പിള്‍ വ്യത്യസ്തമായി എടുത്തപ്പോള്‍ ഭയം കൂടി. എന്നാല്‍ ഫലം അനുകൂലമായതില്‍ സമാധാനമുണ്ട്, സന്തോഷമുണ്ട്.
ഫലം വന്നെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. ഒരാവശ്യമാണ് കുഞ്ഞ്, മറ്റ് ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ആരോപണവിധേയരായവരെ പുറത്താക്കി, നിയമനടപടി എടുക്കണമെന്നു തന്നെയാണ് ആവശ്യം. അതുവരെ സമരം തുടരും. കുഞ്ഞിനെ കൈയ്യില്‍ കിട്ടുന്നത് വരെ സമര മുറ ഇങ്ങനെ തന്നെ തുടരും. പിന്നീട് സമര മുറ മാറ്റുമെങ്കിലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Adoption row: Anupama S Chandran on DNA test
Published: 23 Nov 2021, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented