തൃപ്പൂണിത്തുറ: നർത്തകിയും നാടൻപാട്ട് കലാകാരിയുമായ ഗൗരി നന്ദ (20) തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ എരൂർ കുന്നറയിൽ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളാണ്. തമിഴ്നാട്ടിൽ കലാപരിപാടിക്ക് ഇവൻറ്‌ ഗ്രൂപ്പിനൊപ്പം പോയതായിരുന്നു. ഗൗരി നന്ദയും മറ്റും സഞ്ചരിച്ചിരുന്ന കാർ ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് മറിയുകയായിരുന്നു. സംഘത്തിലുള്ള എട്ടുപേർക്ക് പരിക്കേറ്റു.

To advertise here,

നൃത്തരംഗത്തും നാടൻപാട്ട് രംഗത്തും പ്രവർത്തിക്കുന്ന ഗൗരി നന്ദ സ്റ്റേജ് പ്രോഗ്രാമിൽ സജീവമായിരുന്നു. ആലപ്പുഴ പതി ഫോക്‌ ബാൻഡിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു കലാപരിപാടി കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക്‌ സംഘം പോകുമ്പോഴാണ് കാർ മറിഞ്ഞത്. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശ്ശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.