കോഴിക്കോട്: മലബാര്‍ കാലാപം ബ്രിട്ടീഷ് വിരുദ്ധമായിരുന്നെന്നും അത് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ചരിത്രത്തെ നിരാകരിക്കാന്‍ കഴിയില്ല. ആര്‍.എസ്.എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമാണെന്നും വിജയരാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളെയും പരിശോധിച്ചാണ് അഭിപ്രായം രൂപീകരിച്ചിട്ടുള്ളത്. അങ്ങനെ സൂക്ഷ്മ പരിശോധന നടത്തിയ എല്ലാവരും ഈ സമരത്തിന്റെ ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് പ്രധാന്യം നല്‍കിയത്. ആ ബ്രിട്ടീഷ് വിരുദ്ധ സമരം, ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും എതിരായിരുന്നു. ആ നിലയിലാണ് സമരം രൂപപ്പെട്ടതെന്ന് വിജയരാഘവന്‍ പറഞ്ഞു.
ബ്രിട്ടീഷുകാരാണ് ജന്മി-നാടുവാഴിത്തത്തിന് നിയമപരമായ പരിരക്ഷ നല്‍കിയതെന്ന് ഇന്ത്യയുടെ ഭൂബന്ധങ്ങളെക്കുറിച്ചുള്ള പ്രഥമിക ധാരണയില്‍ ഏറ്റവും വ്യക്തമായിട്ടുള്ള കാര്യമാണ്. സ്വഭാവികമായും അതില്‍നിന്ന് രൂപപ്പെട്ട ഒട്ടേറ അനിഷ്ടസംഭവങ്ങളും അതില്‍ നിന്ന് രൂപപ്പെട്ട ഭീകരമായ ചൂഷണവും ഉണ്ട്. ആ നിലയില്‍ രൂപപ്പെട്ട സമരങ്ങളില്‍ ഏറ്റവും സംഘടിത രൂപമുണ്ടായ പ്രക്ഷോഭങ്ങളില്‍ ഒന്ന് എന്നുള്ള നിലയിലും ബ്രിട്ടീഷുകാര്‍ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാര്‍ കലാപം വളരെയധികം പഠനവിധേയമായിട്ടുണ്ട്. മലബാര്‍ കലാപ സമയത്ത് ദേശീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ സജീവമായിരുന്നില്ലെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
Content Highlight: A. Vijayaraghavan press meet about Malabar rebellion
Published: 24 Aug 2021, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented