കൊച്ചിയില്‍ തുറന്നിട്ട കാനയില്‍ വീണ് മൂന്നുവയസ്സുകാരന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം


Photo: Screengrab

കൊച്ചി: പനമ്പിള്ളി നഗറില്‍ സ്ലാബില്ലാത്ത കാനയില്‍ വീണ് മൂന്നു വയസ്സുകാരന് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു മടങ്ങവേയാണ് കുട്ടി കാനയിലേക്കു വീണത്. അമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന് ജീവന്‍ നഷ്ടമായില്ല. മലിനജലം ഉള്ളില്‍ ചെന്ന കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുഞ്ഞ് കാലു തെറ്റി ഓടയിലേക്കു വീഴുകയായിരുന്നു. ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ കാലു കൊണ്ട് തടഞ്ഞതിനാല്‍ അപകടമൊഴിവായി.

എന്നാല്‍ കൊച്ചി നഗരസഭയുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ആക്ഷേപമുയരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായ മൂന്നു വയസ്സുകാരന്റെ ആരോഗ്യസ്ഥിതിയെ പറ്റി നഗരസഭാ അധികൃതര്‍ നേരിട്ട് അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. കൊച്ചി മേയര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായുമില്ല. ഇത്തരത്തിലൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല എന്നും വിഷയത്തെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാം എന്നായിരുന്നു മേയറുടെ സമീപനം.പനമ്പിള്ളി നഗറിലും സമീപ പ്രദേശങ്ങളിലുമുള്ള കാനയില്‍ പലതിനും സംരക്ഷണവേലിയോ സ്ലാബോ ഇല്ലെന്ന് പരാതിയുണ്ട്. പ്രദേശത്ത് അപകടം തുടര്‍ക്കഥയായിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണമുണ്ടായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സുരക്ഷിതമായ കാനകളുടെ വിഷയത്തില്‍ ഹൈക്കോടതി ഇടപട്ടിട്ടും കൊച്ചിയിലെ അധികാരികള്‍ നടപടിയെടുത്തില്ല എന്നാണ് ആക്ഷേപം.

Content Highlights: 3 year old fell in drainage in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented