
പറവൂര്‍: ചിറ്റാറ്റുകര കവലയിലെ ഇറച്ചിക്കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലേറെ പഴകിയ ഇറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. പോത്ത്, കാള എന്നിവയുടെ മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
പറവൂര്‍-മൂത്തകുന്നം റോഡില്‍ പറവൂര്‍ പാലത്തിനു സമീപം ഇറച്ചിക്കട നടത്തിവരുന്ന കാഞ്ഞിരപ്പറമ്പില്‍ നൗഫലിന്റെ കടയില്‍നിന്നാണ് പഴകിയ മാംസം പിടിച്ചെടുത്തത്. ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ അത് പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ ഇറച്ചിയില്‍നിന്ന് പുഴു പുറത്തുവരുന്നതു കണ്ടു. അവര്‍ പഞ്ചായത്തില്‍ പരാതിപ്പെടുകയും അവര്‍ ഉടനെ ആരോഗ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയുമായിരുന്നു.
ദിവസങ്ങളോളം പഴകിയ ഇറച്ചിയോടൊപ്പം അല്ലാത്തതും കൂട്ടിച്ചേര്‍ത്താണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. ഇറച്ചിക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കടക്കാരന്‍ തന്നെ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന കട അധികൃതര്‍ പൂട്ടിച്ചു.
ഭക്ഷ്യസരക്ഷാ ഓഫീസര്‍ ഡോ. സിന്ധ്യ ജോസ്, വി.ആര്‍. നിതീഷ്, എ. പിനിന്റോ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Content Highlights: 250 kg stale meat seized from chittattukara
Published: 09 Feb 2023, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented