കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയില്‍നിന്ന് പഴകിയ ഇറച്ചി പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന, നിറം മാറിയ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കള്‍ രാവിലെ ഇറച്ചി വാങ്ങി വീട്ടില്‍ച്ചെന്ന് മുറിക്കുമ്പോഴാണ് പച്ച നിറം കലര്‍ന്ന നിലയില്‍ കാണുകയും വലിയ തോതില്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ തിരികെയെത്തി വാങ്ങിയ കടയില്‍ത്തന്നെ ഇറച്ചി തിരികെയേല്‍പ്പിക്കുകയായിരുന്നു.
സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഒന്നുംതന്നെയില്ല. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുമുണ്ടായിരുന്നില്ല.
ഇറച്ചി പഴകിയതല്ല എന്നായിരുന്നു ആദ്യം തിരിച്ചുകൊണ്ടുവന്നയാളോട് കടയുടമ പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളില്‍നിന്ന് വാങ്ങിയ ഇറച്ചിയുമായി വീണ്ടും ആളുകള്‍ തിരിച്ചെത്തി തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രാഥമികമായിത്തന്നെ ദുര്‍ഗന്ധമുള്ളതും നിറം മാറിയതുമായ ഇറച്ചിയായതിനാല്‍ കടയടമയ്ക്കെതിരേ നടപടിയെടുത്തു. കട താത്കാലികമായി അടക്കാന്‍ നിര്‍ദേശിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിയാണ് ആദ്യം ഇറച്ചി തിരികെക്കൊണ്ടുവന്നത്. നിറം മാറ്റവും ദുര്‍ഗന്ധവും കാരണം ഇയാള്‍ വാങ്ങിയ ഇറച്ചി കടയിലേക്കു തന്നെ തിരികെക്കൊണ്ടുവന്നു. ഇതോടെ പുതിയ ഇറച്ചി തരാമെന്ന് കടയുടമ ഇയാളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബാക്കി വന്ന കുറച്ച് ഇറച്ചിയുണ്ടായിരുന്നെന്നും അതില്‍നിന്ന് ചിലപ്പോള്‍ ഇതില്‍ പെട്ടുപോയതായിരിക്കാമെന്നും കടയുടമ ഇയാളോട് പറഞ്ഞു. എന്നാല്‍ കടയില്‍ തൂക്കിയിട്ട ഇറച്ചിയില്‍നിന്ന് ബാക്കി ഭാഗങ്ങളെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോയിട്ടുണ്ടെന്നും പഴകിയ ഇറച്ചി കഴിച്ച് അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും പോലീസ് ഉദ്യോഗസ്ഥന് കടയുടമയോട് ചോദിച്ചു. അതിന് മറുപടിയുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഉദ്യോഗസ്ഥന് പോലീസിനെ വിളിച്ചുവരുത്തി. ഇതിനിടയില്‍ ഇറച്ചി തിരികെ തരാനായി രണ്ടുമൂന്നുപേര് വേറെയും വന്നു. പിന്നാലെ കൗണ്‍സിലര്‍ വന്ന് പ്രദേശത്തെ ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചു. ഇതോടെ പലരും ഇറച്ചി തിരികെക്കൊണ്ടുവരികയായിരുന്നു.
Content Highlights: sale of stale meat in kochi, shop is close
Published: 26 Feb 2023, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented