തിരുവനന്തപുരം: കാരേറ്റിൽ 17-കാരൻ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. രാത്രി വീട്ടിൽനിന്നും ഇറങ്ങിപ്പോയ അഖിലിനായി വീട്ടുകാരും കൂട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. 11.30-ഓടെ അക്ഷയ് വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പിന്നാലെ സഹോദരൻ അക്ഷയ് അന്വേഷിച്ചിറങ്ങി. സുഹൃത്തുക്കളോട് അന്വേഷിച്ച് വരവെ കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്‌സ് ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങി നിൽക്കുന്നത് കാണുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കൾ അഖിലിനെ കെട്ടഴിച്ചിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഖിൽ +2 കഴിഞ്ഞ് നിൽക്കുകയായിരുന്നു. അഖിൽ ഒരു പെൺകുട്ടിയുമായി പ്രേമത്തിലായിരുന്നുവെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: 17-year-old student found dead in Kallara, Thiruvananthapuram. Incident occurred late Monday night at MGM Tower. Police cite heartbreak as the primary cause of suicide. Victim was a plus-two graduate.
Published: 21 Jul 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented