മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

To advertise here,

കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്. സിനാന്റെ സുഹൃത്ത് ഷംനാദ് (17) വൈദ്യുതാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിനാനെ ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ച രാത്രി 9-നാണ് സംഭവം. സിനാന്റെ വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.  മാതാവ്: നസീമ. സഹോദരങ്ങൾ: ഷംന, റാഷിദ്, ആയിഷ മിൻഹ.