മൈസൂരു: നാലുവർഷംമുൻപുണ്ടായ വാഹനാപകടത്തിൽ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്.
കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.
(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ: 1056)
Content Highlights: youth ends life after enduring pain from lost teeth
Published: 24 Mar 2025, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented