ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിക്കത്ത് നേരത്തെ കൈമാറിയതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ പത്തിന് രാജിവെച്ച യെദ്യൂരപ്പ തന്റെ തീരുമാനം അറിയിച്ചുകൊണ്ട്‌ ഒരു മുതിര്‍ന്ന നേതാവ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്‌. ഇതിന് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വകാര്യ വിമാനത്തില്‍ യെദ്യൂരപ്പ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും കാണാനായി ഡല്‍ഹിയിലേക്ക് പോയത്. ഇതോടെയാണ്‌ യെദ്യൂരപ്പ രാജി വെയ്ക്കുന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്ന് തുടങ്ങിയിരുന്നു. 

To advertise here,

തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാജി വെയ്ക്കാനൊരുങ്ങിയ യെദ്യൂരപ്പ മാധ്യമങ്ങളുടെ ചോദ്യത്തിന് രാജിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നാണ് മറുപടി നല്‍കിയത്. രാജിക്കത്ത് ജൂലൈ പത്തിന് കൈമാറിയെങ്കിലും അതുസംബന്ധിച്ച സൂചന തിങ്കളാഴ്ച വരെ അദ്ദേഹം നല്‍കിയില്ല

ഹൈക്കമാന്‍ഡ് തീരുമാനം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ യെദ്യൂരപ്പ നടത്തിയ വിടവാങ്ങള്‍ പ്രസംഗത്തില്‍ അദ്ദേഹം വിതുമ്പിയെങ്കിലും പാര്‍ട്ടി എന്ത്  പറഞ്ഞാലും താന്‍ അനുസരിക്കുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലിംഗായത്ത് വിഭാഗത്തിന്റെ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. രാജിവച്ചെങ്കിലും യെദ്യൂരപ്പയുടെ ശക്തമായ പിന്തുണയില്‍ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയെ പുതിയ നേതാവായി നിയമസഭാ കക്ഷി യോഗം തിരഞ്ഞെടുത്തു. അദ്ദേഹം ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യും

 

Content Highlights: yeduriyappa have given resignation letter on july 10