
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വെള്ളിയാഴ്ച പാർട്ടി നേതാക്കൾ ഏറ്റുവാങ്ങും. വൈകിട്ട് നാലുമണിയേടെ എയിംസിൽ നിന്ന് നിന്ന് ഭൗതികദേഹം ഏറ്റുവാങ്ങി ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ അൽപസമയം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വസന്ത് കുഞ്ചിലെ വീട്ടിലിലേക്ക് കൊണ്ട് പോകും. രാത്രി മുഴുവൻ ഡൽഹിയിൽ വസന്ത് കുഞ്ചിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ളവർ വീട്ടിലെത്തി യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കും.
എകെജി ഭവനിലെ പൊതുദർശനം ശനിയാഴ്ച രാവിലെ 11 മുതൽ 3 വരെ
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ യച്ചൂരിയുടെ മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് കൊണ്ടുവരും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യെച്ചൂരിയുടെ ഓഫീസ് ഈ കെട്ടിടാത്തിലാണ് പ്രവർത്തിക്കുന്നത്
എകെജി ഭവനിൽ നിന്ന് 14 അശോക റോഡ് വരെ വിലാപയാത്ര
1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായി എത്തിയതുമുതൽ യെച്ചൂരിയുടെ പ്രവർത്തന കേന്ദ്രമായിരുന്നു 14 അശോക റോഡിലെ കെട്ടിടം. അദ്ദേഹത്തിന്റെ ഭൗതികശരീരം ശനിയാഴ്ച വിലാപയാത്രയായി ഡൽഹിയിലെ എ.കെ.ജി. ഭവനിൽ നിന്ന് 14 അശോക റോഡ് വരെ കൊണ്ട് പോകും. അവിടെ നിന്ന് മൃതദേഹം എയിംസിലെത്തിച്ച് ആശുപത്രിക്ക് കൈമാറും.
സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയിൽ എത്തുമ്പോൾ 14 അശോക റോഡിലെ കെട്ടിടമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ്. 1989 ൽ സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റിൽ എത്തിയതോടെ അദ്ദേഹം 14 അശോക റോഡിലെ സ്ഥിരം അന്തേവാസിയായി മാറി. 1992 വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ആ കെട്ടിടത്തിലായിരുന്നു. യെച്ചൂരിയെന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ, സംഘടന ചിന്തകളെ സ്പുടം ചെയ്തെടുക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച അശോക റോഡും യെച്ചൂരിക്ക് അവസാനയാത്രമൊഴി ചൊല്ലും.
എകെ ജി ഭവനിൽ നിന്ന് 14 അശോക റോഡിലേക്ക് ഉളള വിലാപയാത്രയിൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നേതാക്കൾ, പ്രവർത്തകർ പങ്കെടുക്കും.
Content Highlights: Yechury's Last Journey Mourning procession from AKG Bhavan to 14 Ashoka Road
Published: 13 Sept 2024, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented