കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീൽ നോട്ടീസ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. നീന്തൽക്കുളത്തിൽ വെച്ച് ബലമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം നടന്നയുടൻ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.
താൻ ഉറച്ചുനിന്നപ്പോൾ ബാലു ക്ഷമ ചോദിച്ചു. അവിടെനിന്ന് മടങ്ങിയ താൻ സംഭവം ഭർത്താവിനോട് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചു. അബദ്ധത്തിൽ കൈ തട്ടിയതാണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാൽ വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധമാകാൻ വഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിൽ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകൾ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മറ്റൊരു യുവതിയും സമാന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ബാലു മോശമായി പെരുമാറിയെന്നാണ് ആരോപണം. വിസമ്മതിച്ചിട്ടും പിന്മാറാൻ തയ്യാറായില്ലെന്നും, 'തന്നെ ഭയമാണോ', എന്ന് ബാലു ചോദിച്ചതായും ഇവർ പറഞ്ഞു. മറ്റൊരു സ്ത്രീയും അതേ ചടങ്ങിൽ വെച്ച് ബാലു അനുമതിയില്ലാത്ത ശരീരത്തിൽ സ്പർശിച്ചതായി വെളിപ്പെടുത്തി. നോട്ടീസിന് ബാലുവിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാൻ ബാലു വർഗീസ് തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
Content Highlights: A young woman sent a lawyer's notice to actor Balu Varghese for alleged inappropriate behavior., The complainant claims the actor touched her without permission in a swimming pool., Multiple other women have also come forward with similar allegations against the actor., The notice demands a written apology and assurance that the behavior will not repeat.
Published: 22 Oct 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented