ലഖ്‌നൗ/അലിഗഢ്: അന്തരിച്ച ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ച് പ്രസ്താവനയിറക്കിയ അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനെതിരേ ക്യാംപസില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

To advertise here,

 അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്ന പേരിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കല്യാണ്‍ സിങ്ങിനെ അനുസ്മരിച്ചുകൊണ്ടുള്ള സര്‍വകലാശാല വി.സിയുടെ വാക്കുകള്‍ നാണക്കേടുമാത്രമല്ല മറിച്ച് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും പോസ്റ്ററില്‍ പറയുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത പ്രധാന പ്രതികളിലൊന്ന് മാത്രമല്ല കല്യാണ്‍ സിങ് എന്നും, സൂപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ആള്‍ കൂടിയാണെന്നും പോസ്റ്റര്‍ പറയുന്നു. 

എ.എം.യു. സമൂഹത്തിനു മുഴുവനും സര്‍വകലാശാലയുടെ പാരമ്പര്യങ്ങള്‍ക്കും വി.സി.യുടെ അനുശോചനം അപമാനമുണ്ടാക്കിയെന്നും പോസ്റ്ററില്‍ പറയുന്നു.

നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് വി.സി.യുടെ പ്രവര്‍ത്തിയെന്നും ഇത്തരം പോസ്റ്ററുകള്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും യു.പി. മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. താലിബാനി ചിന്താഗതിയുള്ള ചിലയാളുകള്‍ അവിടെയുണ്ടെങ്കില്‍ അവരെ കൃത്യമായി കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണ് അലിഗഢ്. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിത്-ന്യൂനപക്ഷകാര്യമന്ത്രി കൂടിയായ റാസ പറഞ്ഞു. 

Content Highlights: will-deal firmly with talibani thinking up government on posters condemning aligarh university