
അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നയീമ ഖാത്തൂന് ഗുല്‍റൈസ് സ്ഥാനമേറ്റു. സര്‍വകലാശാലയുടെ 123 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വൈസ് ചാന്‍സലറായി ഒരു വനിത സ്ഥാനമേല്‍ക്കുന്നത്. 1920ല്‍ ബീഗം സുല്‍ത്താന്‍ ജഹാനായിരുന്നു ആദ്യ വൈസ് ചാന്‍സലറായി നിയമിതയായ വനിത. 123 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നയീമ വി.സി സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
1988ല്‍ അലിഗഡില്‍ അധ്യാപികയായിട്ടാണ് നയീമ കരിയര്‍ ആരംഭിച്ചത്. ലക്ചര്‍ തസ്തികയിലാണ് നിയമനം ലഭിച്ചതെങ്കിലും 1998ല്‍ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനകയറ്റം ലഭിച്ചു. പിന്നീട് സൈക്കോളജി വിഭാഗത്തിന്റെ ചെയര്‍പേര്‍സണായി നിയമനം ലഭിച്ചു. 2014 മുതല്‍ അലിഗഡ് സര്‍വകലാശയിലെ വുമന്‍സ് കോളേജില്‍ പ്രിന്‍സിപ്പാളാണ്.
കഴിഞ്ഞ് വര്‍ഷം ഏപ്രിലില്‍ വി.സി താരിഖ് മന്‍സൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ് ഗുല്റെസിന്റെ ഭാര്യയാണ് നയീമ. ഇവരെ വി.സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി ഹൈക്കോടതിയിലുണ്ട്.
Content Highlights: Naima Khatoon appointed vice chancellor of AMU
Published: 24 Apr 2024, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented