അഗര്‍ത്തല:ത്രിപുരയില്‍ ആവശ്യമെങ്കില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാര്‍ട്ടി ചെയര്മാന് മാണിക്യദേബ് ബര്മന്. ത്രിപുരയില്‍ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച നേടിയിരുന്നു.
'ഞങ്ങള്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്, അതിനാല്‍ ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തില്‍ ഇരിക്കും, പക്ഷേ സിപിഎമ്മിനോടോ കോണ്‍ഗ്രസിനോടോ ഒപ്പം ഇരിക്കില്ല. ഞങ്ങള്‍ സ്വതന്ത്രമായി ഇരിക്കും. സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ അവരെ സഹായിക്കും' മാണിക്യദേബ് ബര്മന് പറഞ്ഞു.
കോണ്‍ഗ്രസ് എന്റെ മാതൃപാര്ട്ടിയായിരുന്നു. ഇന്ന് തങ്ങള്‍ വിജയിച്ചു. അവര്‍ക്ക് കുറച്ച് സീറ്റുകളേ ലഭിച്ചുള്ളൂ. മൂന്ന് പേരാണ് കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചത്. പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും ദേബ് ബര്മന് പറഞ്ഞു.
'എന്നെ പോലുള്ളവര്‍ എന്തുകൊണ്ട് പാര്‍ട്ടി വിടുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണം. അന്ന് കോണ്‍ഗ്രസ് വിചാരിച്ചു, ഇവനെ കൊണ്ട് ഒരു ഉപയോഗവുമില്ലെന്ന്. അവര്‍ക്ക് ഒരു പിഴവ് പറ്റിയാതാകാം' തിപ്രമോത പാര്‍ട്ടി ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
Content Highlights: we will help the govt as & when they need: Tipra Motha Chairman-TRIPURA
Published: 02 Mar 2023, 08:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented