ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുപകരം കൊണ്ടുവന്ന വിബി ജി റാം ജി ബില്ലിലെ തൊഴിൽദിനങ്ങൾ ഉയർത്തൽ പ്രഖ്യാപനത്തിലൊതുങ്ങും. സംസ്ഥാനം 40 ശതമാനം ചെലവ് പങ്കിടേണ്ടിവരുകയും കേന്ദ്രം നിശ്ചയിക്കുന്ന വികസിതഭാരത പ്ലാനുകൾ ഗ്രാമപ്പഞ്ചായത്തുകൾ നടപ്പാക്കേണ്ടിവരുകയും ചെയ്യുമ്പോൾ തൊഴിൽദിനങ്ങൾ കുറയും. വർഷത്തിൽ അറുപതുദിവസം കാർഷികവിളവെടുപ്പിനായി തൊഴിലാളികളെ വിട്ടുനൽകണമെന്ന വ്യവസ്ഥയും 125 തൊഴിൽദിനങ്ങളെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകും.
കഴിഞ്ഞ ഏഴുവർഷത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഉറപ്പാക്കിയത് ശരാശരി 50 തൊഴിൽദിനങ്ങളാണ്. മിനിമം വേതന നിയമവുമായി തൊഴിലുറപ്പുവേതനത്തെ ബന്ധിപ്പിക്കാത്തത്, ബജറ്റ് വിഹിതത്തിൽ കേന്ദ്രം കാട്ടുന്ന പിശുക്ക്, 15 ദിവസത്തിനകം വേതനം നൽകണമെന്ന വ്യവസ്ഥ തുടങ്ങിയവയാണ് തൊഴിൽദിനങ്ങളുറപ്പാക്കുന്നതിന് വെല്ലുവിളിയാകുന്നത്.
പണപ്പെരുപ്പമുൾപ്പെടെയുള്ള കാരണങ്ങളാൽ 2022-23ൽ ബജറ്റ് വിഹിതം 2.64 ലക്ഷം കോടിയാക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ബജറ്റിൽ 86,000 കോടിമാത്രമാണ് നീക്കിവെച്ചത്.
ഈ സാമ്പത്തികവർഷം ഡിസംബർ 23 വരെ തൊഴിൽകാർഡ് ലഭ്യമായ തൊഴിലാളികൾ 15.54 കോടി വരും. ഇവരിൽ 100 ദിവസം തൊഴിലുറപ്പാക്കാനായവർ 7.62 ലക്ഷം പേർമാത്രമാണ്. കേരളത്തിൽ 40,39,521 തൊഴിലാളികൾ തൊഴിൽകാർഡ് നേടി. ഇവരിൽ നൂറുദിവസം തൊഴിൽ നേടാനായത് 61,153 പേർക്കാണ്.
ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി തൊഴിൽദിനങ്ങൾ
2018-19 51
2019-20 48
2020-21 52
2021-22 50
2022-23 48
2023-24 50
2025-26 36(ഇതുവരെ)
Content Highlights: New bill threatens to reduce guaranteed job days under MGNREGA. Learn about the proposed changes, funding cuts, and the impact on rural employment in India.
Published: 24 Dec 2025, 06:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented