അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളം മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നറിയപ്പെടും. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാനുള്ള തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു.

മന്ത്രിസഭ അംഗീകരിച്ച പ്രമേയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുളള ശിലാസ്ഥാപനം നടത്തിയതിന് ശേഷമുളള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്.

2018 ല്‍ ദീപാവലി ഉത്സവ സമയത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 

Content HighlightsUP to rename Ayodhya airport