കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിക്ക് ശാരീരികാസ്വാസ്ഥ്യം. പെട്ടെന്ന് രക്തസമ്മര്‍ദം കുറഞ്ഞ ചക്രബര്‍ത്തിക്ക് വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചക്രബര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം വ്യാജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ചക്രബര്‍ത്തിയുടെ ശാരീരിക അസ്വസ്ഥകള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. നേരത്തെതന്നെ പിത്താശയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ചക്രബര്‍ത്തിയെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.
നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്തയിലെ വ്യാജ വാക്‌സിന്‍ ക്യാമ്പില്‍ പങ്കെടുത്ത ചക്രബര്‍ത്തി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനെടുത്തിട്ടും മൊബൈല്‍ ഫോണില്‍ വാക്‌സിനേഷന്‍ സന്ദേശം അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗാളിലെ വാക്‌സിന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
തട്ടിപ്പിന് വിധേയരായി കൊല്‍ക്കത്തയില്‍ ഏകദേശം 1000ത്തോളം പേര്‍ വ്യാജ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ദേബന്‍ജാന്‍ ദേബിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ തട്ടിപ്പിന് കൂട്ടുനിന്ന മറ്റുമൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. വാക്‌സിന്‍ എന്ന വ്യാജേന ആന്റിബയോടിക് മരുന്നാണ് ഇവര്‍ ആളുകളില്‍ കുത്തിവെച്ചിരുന്നത്.
വാക്‌സിന്‍ തട്ടിപ്പിന് വിധേയരായി മുംബൈയില്‍ 2000ത്തോളം പേരും വ്യാജ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് വാക്‌സിനാണെന്ന് ധരിപ്പിച്ച് ഉപ്പു വെള്ളമാണ് തട്ടിപ്പ് സംഘം ആളുകളില്‍ കുത്തിവെച്ചിരുന്നത്. സംഭവത്തില്‍ മുംബൈയില്‍ 10 പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
content highlights: Trinamool MP Mimi Chakraborty, Who Got Fake Covid Vaccine, Falls Ill
Published: 26 Jun 2021, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented