ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്യാതെ വരുന്നതിലൂടെയുമായി റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. 2019 മുതല്‍ 2022 കാലത്താണ് ശരാശരി ഇത്രയും തുക റെയില്‍വേക്ക് ഇങ്ങനെ ലഭിച്ചത്.
2019-നും 2022-നുമിടയിലായി 31 കോടിയിലധികം ടിക്കറ്റുകളാണ് റദ്ദാക്കിയത്. ഇതുവഴി ഇന്ത്യന്‍ റെയില്‍വേക്ക് 6297 കോടി രൂപ വരുമാനം ലഭിച്ചു. ശരാശരി കണക്കാക്കുമ്പോള്‍ ഒരോ ദിവസവും ശരാശരി 4.31 കോടി രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നത്. ന്യൂസ്18 ഫയല്‍ ചെയ്ത വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ റെയില്‍വേയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായതായും മന്ത്രാലയം പറഞ്ഞു. 2021-ല്‍ 1,660 കോടി രൂപയായിരുന്നത് 2022-ലെത്തിയപ്പോള്‍ 2,184 കോടി രൂപയായി ഉയര്‍ന്നു.
2020-ല്‍ 796 കോടി രൂപയാണ് ടിക്കറ്റ് കാന്സലേഷന് വഴി ആകെ ലഭിച്ചത്. പ്രതിദിനം ശരാശരി 2.17 കോടി രൂപ എന്ന വിധത്തിലാണിത്. 2022 ആയപ്പോള്‍ ഇത് ആറു കോടിക്കടുത്ത് വര്‍ധിച്ച് 2,184 കോടി രൂപയായി. 2019 മുതല്‍ 2022 വരെയായി 9.03 കോടി പേര് വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. ഇതുവഴി 4,107 കോടി രൂപയാണ് റെയില്‍വേക്ക് കിട്ടിയത്.
Content Highlights: ticket cancellation, railway revenue, right to information act
Published: 21 Feb 2023, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented