ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ വിട്ടൊഴിയുമെന്ന പ്രസ്താവിച്ച മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയെ പിന്തുണച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍. ബീഫ് കഴിക്കുന്ന അവകാശമാണെന്ന് വാദിക്കുന്ന വിഭാഗത്തിന് കാമകോടിയുടെ പ്രസ്താവനയോട് മാത്രം പ്രശ്‌നമെന്തിനാണെന്ന് മുന്‍ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ പറഞ്ഞു.

To advertise here,

ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് ഒരുവിഭാഗം പറയുന്നു. എന്നാല്‍ ഗോമൂത്രം കുടിക്കുന്നത് രോഗം ശമിപ്പിക്കുമെന്ന് മറ്റൊരു വിഭാഗം പറയുമ്പോള്‍ അതില്‍ പ്രശ്‌നം കണ്ടെത്തുന്നത് എന്തിനാണ്? തമിഴിസൈ ചോദിച്ചു.

അതിനിടെ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയും കാമകോടിയുടെ നേട്ടങ്ങളെ പ്രശംസിച്ച് രംഗത്തെത്തി. ഡിഎംകെയും മറ്റ് പാര്‍ട്ടികളും കാമകോടിയുടെ പ്രസ്താവനയെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.