RSS റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഹൈക്കോടതി നിര്‍ദേശം തള്ളി


മാതൃഭൂമി ന്യൂസ്

കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്. 

File Photo | PTI

ചെന്നൈ: ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഒക്ടോബര്‍ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ചിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 28-ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്. നേതൃത്വത്തെ അറിയിച്ചത്.



സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍.എസ്.എസ്. മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പോലീസ് കനത്ത ജാഗ്രതയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


Content Highlights: tamilnad stalin government denied permission for rss route march in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented